NRI
കേംബ്രിഡ്ജ്: പുതിയതായി പുനർനിർമിച്ച കേംബ്രിഡ്ജ് സെന്റ് ഫിലിപ്പ്സ് ഹോവാഡ് കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശകർമം ഈ മാസം 26ന് 12ന് ബിഷപ് പീറ്റർ കോളിൻസിന്റെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു.
കേംബ്രിഡ്ജിലെ കത്തോലിക്കാ സമൂഹത്തിന്റെ പ്രാർഥനയും ഉദാരമനസ്കതയും സഭയോടുള്ള ഉറച്ച പ്രതിബദ്ധതയുമാണ് ഏകദേശം 36 കോടി രൂപയോളം മുടക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞത്.
യുകെയിലെ വിവിധ പ്രദേശങ്ങളിൽ ദേവാലയങ്ങൾ അടച്ചുപൂട്ടുന്ന ഈ കാലഘട്ടത്തിൽ ഏതാണ്ട് നാൽപതോളം രാജ്യങ്ങളിൽ നിന്നുള്ള 850 വിശ്വാസികളുടെയും മറ്റ് വിശ്വാസ സമൂഹങ്ങളുടെയും സഹായസഹകരണത്തോടെയാണ് 500-ൽ അധികം ആളുകൾക്ക് വിശുദ്ധകുർബാനയിൽ പങ്കെടുക്കുവാൻ പറ്റുന്ന സൗകര്യങ്ങളോട് കൂടി ഈ ദേവാലയങ്ങളുടെ നിർമാണ പ്രവർത്തികൾ പൂർത്തികരിച്ചിരിക്കുന്നത്.
2015 മുതൽ ഈ ദേവാലയത്തിന്റെ ഇടവക വികാരിയായി സേവനം അനുഷ്ഠിക്കുന്ന ഫാ.ഫിലിപ്പ് ജോൺ പന്തംമാക്കലിന്റെ നേതൃത്വത്തിൽ ജോൺ ലതാമിന്റെയും ഇടവക സമൂഹത്തിന്റെയും സഹായ സഹകരണത്താലാണ് ഈ ദേവാലയ നിർമാണ് പൂർത്തിയായത്.
NRI
കേംബ്രിഡ്ജ്: സ്കൂൾ കുട്ടികൾക്ക് റോബോട്ടിക്സ് പ്രോഗ്രാം കോഡിംഗ് പരിശീലനം നൽകുന്ന പദ്ധതിയായ കൈരളി കോഡ് ചാമ്പ്സ് വീണ്ടും കേംബ്രിഡ്ജിൽ അരങ്ങേറി. പ്രദേശത്തെ കുട്ടികൾക്ക് സൗജന്യമായി ശാസ്ത്ര - സാങ്കേതിക വിജ്ഞാന പാഠങ്ങൾ നൽകണമെന്ന ആശയത്തോടെ മുന്നോട്ട് വന്ന് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച ഹേവർഹിൽ മലയാളി അസോസിയേഷന് (എച്ച്എംഎ) വേണ്ടിയാണ് ഇത്തവണ കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റ് കോഡ് ചാമ്പ്സ് ക്ലാസുകൾ സൗജന്യമായി നൽകിയത്.
കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റിൽ നിന്നെത്തിയ യൂസഫ്, രഞ്ജിനി ചെല്ലപ്പൻ എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. കോഡ് ചാമ്പ്സിന് വേണ്ട സജ്ജീകരണങ്ങളൊരുക്കി കൊണ്ട്
ഹേവർഹിൽ മലയാളി അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റിജു സാമുവലും വേദിയിൽ സന്നിഹിതനായിരുന്നു.
തുർലോ വില്ലേജ് ഹാളിൽ വച്ചായിരുന്നു ക്ലാസുകൾ. രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി നടന്ന രണ്ട് സെഷനുകളിലായി നാൽപ്പതോളം കുട്ടികൾ പങ്കെടുത്തു. വ്യത്യസ്ഥ സംഘടനകളും യൂണിറ്റുകളുമായി സഹകരിച്ച് ഇത് അഞ്ചാം തവണയാണ് കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റ് കോഡ് ചാമ്പ്സ് ട്രെയിനിംഗ് നടത്തുന്നത്.
ക്ലാസുകളുടെ ഒടുവിൽ പഠിപ്പിച്ച വിഷയങ്ങളുമായ് ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് ട്രോഫിയും പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കേറ്റും നൽകിയ ശേഷമാണ് കാര്യപരിപാടികൾ അവസാനിച്ചത്.
NRI
കേംബ്രിഡ്ജ്: കാത്തലിക് അഭിഷേകാഗ്നി മിനിസ്ട്രി യുവ ദമ്പതികൾക്കായി "യുവ ദമ്പതികളുടെ സംഗമം' സംഘടിപ്പിക്കുന്നു. 22ന് കേംബ്രിജിലെ ഔർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിൽ വച്ച് നടക്കുന്ന സംഗമം രാവിലെ രാവിലെ 9.30 കുർബാനയോടെ ആരംഭിക്കും. വൈകിട്ട് നാലിന് സമാപിക്കും.
ആകയാൽ ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ (മത്തായി 19:6) എന്ന വചനത്തെ ആസ്പദമാക്കി, ദാമ്പത്യബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവാഹിതരായി പത്ത് വർഷം വരെ പൂർത്തിയാക്കിയ ദമ്പതികൾക്ക് പങ്കെടുക്കാം.
നാല് വയസിന് മുകളിലുള്ള കുട്ടികൾക്കായി പ്രത്യേക സർവീസും ഒരുക്കിയിട്ടുണ്ട്. കുർബാന, ആത്മീയ പ്രഭാഷണങ്ങൾ, കുമ്പസാരം, ആരാധന, പ്രെയ്സ് ആൻഡ് വർഷിപ് എന്നീ ശുശ്രൂഷകൾക്ക് പുറമെ ദമ്പതികൾ തമ്മിലുള്ള ആശയവിനിമയത്തിനും സൗകര്യം ക്രമീകരിക്കും.
വിവാഹിതരായി പത്തു വർഷം വരെ പൂർത്തിയാക്കിയ എല്ലാ യുവദമ്പതികൾക്കും ഈ സംഗമത്തിൽ പങ്കെടുക്കാവുന്നതാണ്. കൂട്ടായ്മയിൽ പങ്കുചേരുന്ന ദമ്പതികളുടെ നാലുവയസ് മുതലുള്ള കുട്ടികൾക്കായി പ്രത്യേക സർവീസ് ഒരുക്കുമെന്ന് സംഘാടക മിനിസ്ട്രി അറിയിച്ചു.
ദൈവം ഒരുമിപ്പിച്ച ദാമ്പത്യജീവിതത്തെ ആത്മീയമായും ഭൗതികമായും പരിപോഷിപ്പിക്കുന്നതിനും പരസ്പര ബന്ധവും ബഹുമാനവും ശക്തമാക്കുന്നതിനുമുള്ള അവസരമൊരുക്കുന്ന ഈ ആത്മീയ അനുഭവത്തിലേക്ക് എല്ലാ യുവദമ്പതികളെയും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ക്ഷണിക്കുന്നതായി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ജോണി ജോസഫ് - 07845321473, സാജു വർഗീസ് - 07809827074. www.afcmuk.org.
വേദി: Our Lady of Lourdes, 135 High Street, Sawston, Cambridge, CB22 3HJ.